LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോയ്ഡ് ഓസ്റ്റിന്‍ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി

യു.എസിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായി ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. മുൻ പ്രതിരോധ അണ്ടർ സെക്രട്ടറി മിഷേൽ ഫ്ലോർനോയിയെ പ്രതിരോധ സെക്രട്ടറിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്‍റെ ഭാഗമായാണ് ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീരുമാനം ഔദ്യോഗിഗമായി പുറത്തുവിട്ടിട്ടില്ല. അതിന് വെള്ളിയാഴ്ചവരെ കാത്തിരിക്കണമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. സെനറ്റിന്‍റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പ്രതിരോധ സെക്രട്ടറിക്ക് ചുമതലയേല്‍ക്കാന്‍ സാധിക്കൂ. 

വെസ്റ്റ് പോയിൻറ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ഓസ്റ്റിനായിരുന്നു 2003ലെ ഇറാഖ് അധിനിവേശത്തിന് നേതൃത്വം നല്‍കിയത്. പിന്നീട് അദ്ദേഹത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ തലവനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2010 ൽ അദ്ദേഹത്തെ ഇറാഖിലെ യുഎസ് സേനയുടെ കമാൻഡിംഗ് ജനറലാക്കി. രണ്ട് വർഷത്തിന് ശേഷം മിഡിൽ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും എല്ലാ പെന്റഗൺ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള സെൻട്രൽ കമാൻഡിന്റെ കമാൻഡറായി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More