LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'പെട്രോൾ വില 82 രൂപ ആയത് വലിയ കാര്യമാണോ?' -കെ. സുരേന്ദ്രൻ

കൊച്ചി: പ്രതിപക്ഷത്തിരിക്കുമ്പോൾ പെട്രോൾ വിലവർദ്ധനവിനെതിരെ വണ്ടിയുന്തിയതിൽ കുഴപ്പമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ അങ്ങിനെ പലതും ചെയ്യുമെന്നും. പ്രതിപക്ഷത്താണെങ്കിൽ ഇനിയും വണ്ടി ഉന്തുമെന്നും കെ. സുരന്ദ്രൻ പറഞ്ഞു. ഇപ്പോൾ വണ്ടി ഉന്താൻ വേറേ ആളുകളുണ്ടല്ലോ അവർ വണ്ടി ഉന്തട്ടെ. ബിജെപിയെ  സംബന്ധിച്ച് ജനങ്ങളുടെ ക്ഷേമകാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് മാത്രമാണ് ചോദ്യം. അരി, ഭക്ഷ്യധാന്യങ്ങൾ, ​ഗ്യാസ്, മരുന്ന് എന്നിവ കേന്ദ്ര സർക്കാർ വിലകുറച്ച് കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ബിജെപി എല്ലാ ഇടത്തും ജയിക്കുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

പെട്രോൾ വിലയെവിടെയാണ് വർദ്ധിച്ചത്. യുപിഎ ഭരിക്കുമ്പോൾ 87 രൂപക്ക് പെട്രോൾ അടിച്ചിട്ടുണ്ട്. ഇപ്പോൾ പെട്രോളിന് 82 രൂപ ആയതാണോ വലിയ കാര്യം. മാധ്യമങ്ങൾ കോൺ​ഗ്രസിനും സിപിഎമ്മിനും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ഇത് സംബന്ധച്ച് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ചപ്പോൾ കെ. സുരേന്ദ്രൻ പറഞ്ഞു.  

പെട്രോളിയും ഉത്പ്പന്നങ്ങളുടെ വില നിർണയാധികാരം എടുത്തുകളഞ്ഞ് സ്വകാര്യ വൽകക്കരിച്ചത് യുപിഎ ഭരിക്കുമ്പോഴാണ്, കോൺ​ഗ്രസിന് എങ്ങിനെ അതിന് എതിരെ പറയാൻ കഴിയും. കെസി വേണു​ഗോപാൽ ഇതിനെതിരെ സംസാരിച്ചിട്ട് എന്ത് കാര്യം. പെട്രോൾ വില കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. പെട്രോളിയം വില നിർണയാധികാരം എടുത്തുകളഞ്ഞത് അത്ര പെട്ടന്ന് തിരുത്താൻ കഴിയില്ല. ​ഗ്ലോബലൈസേഷന്റെ ഭാ​ഗമായി സർക്കാറിന്റെ ഭാ​ഗത്ത് നിന്നും അങ്ങിനെ പലതും പോകും, അത് ഇന്ന് ഉണ്ടായതല്ല. തെരഞ്ഞെടുപ്പിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More