LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുമാരസ്വാമി മറുകണ്ടം ചാടി; യെദ്യൂരപ്പ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്തു

ബംഗളൂരു: വിവാദമായ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടക സര്‍ക്കാര്‍. നിയമത്തിനെതിരെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് നിയമം പാസാക്കിയത്. ബിജെപിയെപ്പോലും ഞെട്ടിച്ചുകൊണ്ട് ജെഡി(എസ്) നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. രാവിലെ വരെ നിയമത്തിനെതിരെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു ജെഡി(എസ്) നേതാവ് എച് ഡി കുമാരസ്വാമി പറഞ്ഞിരുന്നത്.

കൃഷിഭൂമി വാങ്ങാന്‍ ഇനി നിയന്ത്രണങ്ങലുണ്ടാവില്ല. ഈ നിയമം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ഷകരെ അടിമകളായി കാണാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്, ഇതിനെ ഞങ്ങള്‍ ഇനിയും ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

നിലവില്‍ കൃഷിഭൂമി വാങ്ങുന്നതിനുളള എല്ലാ നിയന്ത്രണങ്ങളും പുതിയ നിയമം പാസാക്കപ്പെട്ടതോടെ അപ്രസക്തമാകും. ഇതോടുകൂടി വന്‍കിട വ്യവസായികള്‍ക്കടക്കം ഇനി കര്‍ണാടകയില്‍ കൃഷിഭൂമി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാം. ഭൂപരിഷ്‌കരണ നിയമ ഭേദഗതി നിലവില്‍ വരുന്നതിനു മുന്‍പ് കൃഷിയിടം വാങ്ങണമെങ്കില്‍ കര്‍ണാടക വ്യവസായിക വികസന ബോര്‍ഡിന്റെ അംഗീകാരം വേണമായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരല്ലാത്തവര്‍ക്ക് കൃഷിഭൂമി വാങ്ങാന്‍ നിരവധി വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറാണ് എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More