LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ അപൂര്‍വ്വയിനം മലേറിയ റിപ്പോര്‍ട്ട് ചെയ്തു; ഒരാള്‍ ചികിത്സയില്‍

തിരുവനന്തപുരം: കേരളത്തില്‍ അപൂര്‍വ്വയിനം മലേറിയ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ ചികിത്സയില്‍. മലേറിയ ജനുസ്സില്‍പ്പെടുന്ന അപൂര്‍വ്വമായ പ്ലാസ്‌മോഡിയം ഓവാലെ എന്ന രോഗം കണ്ണൂരിലാണ് റിപ്പോര്‍ട്ട് ചെയ്തത്. സുഡാനില്‍ നിന്ന് വന്ന സൈനികനിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനം കൊവിഡുമായി പൊരുതിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ രോഗം സ്ഥിരീകരിച്ചത്. രോഗി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ട്വീറ്റ് ചെയ്തു.

മലേറിയക്ക് കാരണമാകുന്ന പ്രോട്ടോസോവ പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍സിപറം, പ്ലാസ്‌മോഡിയം നോളസി, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം ഓവാലെ എന്നിങ്ങനെ അഞ്ച് തരത്തിലാണ് കാണപ്പെടുന്നത്. ഇവയില്‍ പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍സിപറം എന്നിവ ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്നതാണ്. എന്നാല്‍ പ്ലാസ്‌മോഡിയം ഓവാലെ ആഫ്രിക്കയില്‍ മാത്രമുളള പ്രോട്ടോസോവയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കൃത്യമായ ചികിത്സയും പ്രതിരോധ നടപടികളും എടുത്തിട്ടുണ്ടെന്നും അതുവഴി രോഗം പടരുന്നത് ഒഴിവാക്കാനാവുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുളള മലേറിയ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്നും സുഡാനില്‍ നിന്നു വന്ന സൈനികനില്‍ മലേറിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നുളള പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയിലാണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.  2018ല്‍ കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസും കണ്ടെത്തിയിരുന്നു.



Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More