LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലൂടെ ട്രാക്ടര്‍ റാലി നടത്തും - കര്‍ഷകര്‍

ഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥിലൂടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍. നിയമങ്ങള്‍ പിന്‍വലിച്ച് താങ്ങുവില ഉറപ്പുനല്‍കുന്ന പുതിയ നിയമം കൊണ്ടുവരണം എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തിക്കായത് ആവശ്യപ്പെട്ടു. നിയമങ്ങള്‍ റദ്ദാക്കിയാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്ക് തയാറാവേണ്ടതുള്ളു എന്നും കര്‍ഷകസംഘടനകള്‍ തീരുമാനിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ ഡല്‍ഹിയിലെ സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. ജിയോ, റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ജിയോ സിം ഉപയോഗിക്കുന്നവര്‍ പുതിയ കണക്ഷന്‍ എടുക്കുക തുടങ്ങി കടുത്ത നടപടികളാണ് കര്‍ഷക സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യവ്യാപകമായി റാലികള്‍ നടത്തും. ഡല്‍ഹി, ജയ്പൂര്‍, ആഗ്ര ദേശീയപാതകള്‍ ഉപരോധിക്കും രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോള്‍ പിരിവുകള്‍ തടയും തുടങ്ങി വന്‍ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 14ന് ബിജെപി ഓഫീസുകളും ഉപരോധിക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ കര്‍ഷകര്‍ ഇന്നലെ തളളിയിരുന്നു. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കര്‍ഷകരോടും തലസ്ഥാനത്തേക്ക് എത്താന്‍ കര്‍ഷക സംഘടകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More