LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടു

ലാത്വിയ: വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ്‌ ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് മരണം സംഭവിച്ചത് എന്ന്  വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയയിലെ റിഗ നഗരത്തിനടുത്തുള്ള തീരപ്രദേശത്ത് സ്വന്തമായി വസതി പണിയുക എന്ന ഉദ്ദേശത്തോടെയാണ് കിം കി ഡുക്ക് ലാത്വിയയിലേക്ക് പോയത് എന്നാണ് വിവരം. 

നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടിയ ഏഷ്യയിലെ ഏറ്റവും പ്രമുഖനായ സിനിമാ സംവിധായകനാണ് കിം കി ഡുക്ക്. മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായിരുന്നു അദ്ദേഹം. കേരളത്തിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലയാളികളായ ചലച്ചിത്രാസ്വാദകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ കലാകാരനാണ് കൊവിഡ്‌ ബാധയെ തുടര്‍ന്ന് വിടവാങ്ങിയിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ടൈം ആന്‍ഡ് ഹ്യുമന്‍ ‌, സ്പൈസ്, സ്പ്രിംഗ്, സമ്മര്‍,വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ്, ഫാള്‍ തുടങ്ങിയവയാണ് കിം കിഡുക്കിന്‍റെ പ്രധാനപ്പെട്ട സിനിമകള്‍. ദക്ഷിണ കൊറിയയിലെ ക്യോന്ഗ് സാന്ഗിലെ ബോങ്ങ്വയില്‍ 1960 ല്‍ ജനിച്ച  കിം കി ഡുക്ക് തിരക്കഥ രചനയിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്.


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More