LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ അക്രമിച്ച കേസ് വിചാരണ കോടതി മാറ്റണമെന്ന ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ഡല്‍ഹി: നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതി പരി​ഗണിക്കും. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരി​ഗണിക്കുക. വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്. 

വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ കേസിലെ പ്രതിയായ നടൻ ദിലീപ് തടസ ഹർജി നൽകിയിട്ടുണ്ട്. കേസിലെ പ്രതിയായ തന്റെ ഭാ​ഗം കേൾക്കാതെ സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് ദിലീപ് സുപ്രീം കോടതിയെ അറിയിച്ചു. 

വിചാരണ കോടതി മാറ്റണമെന്ന ​ഹർജി തള്ളിയ ഹൈക്കോടതി കേസിലെ വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് തൊട്ടുപിന്നാലെ കേസിലെ സ്പെഷൻ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു.  കേസ് വിചാരണ കോടതി പരി​ഗണിച്ചപ്പോഴാണ് രാജിക്കാര്യം എ സുകേശൻ കോടതിയെ അറിയിച്ചത്. തന്റെ രാജി ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നൽകിയെന്നും സുകേശൻ കോടതിയെ അറിയിച്ചു. 

 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More