LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കറുപ്പ് അതായിത്തന്നെ നൃത്തം ചെയ്യുന്ന കാലം

Adv. Cuckoo Devaky (Photo- Prasanth Balachandran)

മലയാളത്തിലെ ആ പഴയ ജനപ്രിയ ചലച്ചിത്ര ഗാനമുണ്ടല്ലോ.

കറുകറുത്ത പെണ്ണിന്റെ വാഴ്ത്തുപാട്ട്.

കറുപ്പിനെ പ്രകീർത്തിക്കുന്ന അപൂർവ്വം മലയാള ചലച്ചിത്ര ഗാനങ്ങളിലൊന്ന്.

കടഞ്ഞെടുത്ത മെയ്യുള്ള, ഞാവൽ പഴത്തിന്റെ ചേലുള്ള, കാടിന്റെയോമനയായ ഒരുവൾ.

പൊലിപ്പിച്ച് പൊലിപ്പിച്ച് കവി ആ കറുത്ത സുന്ദരിയുടെ വർണ സ്വത്വത്തെ തന്ത്രപരമായി കയ്യൊഴിയുന്നതാണീ പാട്ടിലെ ട്വിസ്റ്റ്.

എള്ളിൻ കറുപ്പ് പ്രതലത്തിൽ മാത്രമാണെന്നും ഉള്ളിന്റെ ഉള്ളു തുടുത്താണെന്നും അവളുടെ ആത്മാവിൽ ശ്യാമേതരമായ ചായം മുക്കി ശ്രോതാക്കളുടെ സൗന്ദര്യശാസ്ത്ര ബോക്സോഫീസ് കോടതിയിൽ അവളെ പൊതു ബോധത്തിനു കാമ്യഭാവിണിയാക്കുന്നു. (കവിയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ വെളിപ്പെടുന്നതുമാവാം).

ചരിത്ര, രാഷ്ട്രീയ നിർമുക്തമല്ല ലാവണ്യ ശാസ്ത്രവും സൗന്ദര്യാനുഭൂതികളും. കറുത്തിട്ടാണെങ്കിലും സുന്ദരിയാണ് എന്ന നിന്ദാസ്തുതിയിലും കറുപ്പിനേഴഴകാണ് എന്ന ഗുണന ഗണിതത്തിലും പ്രത്യയശാസ്ത്രം കിടന്നു കളിക്കുന്നുണ്ട്.

കറുപ്പിനോടുള്ള കാഴ്ചപ്പാടിൽ അന്തർദ്ദേശീയമായി വംശീയതയും ഇന്ത്യൻ മനോമണ്ഡലത്തിൽ ജാതീയതയും ബോധാബോധതലങ്ങളിൽ പ്രകടമായും ചിലപ്പോൾ സൂക്ഷ്മമായും പ്രവർത്തിക്കുന്നുണ്ട്.

ക്ലാസിക്കൽ നർത്തകിയും ആക്റ്റിവിസ്റ്റും സ്ത്രീവാദ ചിന്തയും അഭിഭാഷകയുമായ കുക്കു ദേവകി മോഡൽ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന ഗംഭീര ഫോട്ടോകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത പല കാരണങ്ങളാൽ ആഹ്ലാദിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ശരി ആർജിക്കാനുള്ള ശ്രമം എന്ന നിലയിലല്ല ആളുകൾ, നാളിതുവരെ അവർക്ക് അനഭിമതമായ സവർണേതര ശരീരങ്ങളുടെ ലാവണ്യ ശാസ്ത്രത്തോട് ഐക്യപ്പെടുന്നത് എന്നതാണത് (ഈ വഴിയിൽ കേരളം ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്). ഇത് കേവലം നിറത്തിന്റെ പ്രശ്നം മാത്രമല്ല. കവിതയിലും മറ്റ് സാഹിത്യരൂപങ്ങളിലും ഇതിനകം തന്നെ അവഗണിക്കാനാവാത്ത സാന്നിധ്യമായി കരുത്താർജിച്ച ദലിത് ഏയ്സ്തറ്റിക്സും രാഷ്ട്രീയവും ദൃശ്യകലാരൂപങ്ങളിലേക്കും ആധികാരികതയോടെ പടർന്നു കയറുന്നതിന്റെ ലക്ഷണങ്ങൾ കേരളത്തിൽ പ്രകടമാണ്. വിനായകൻ ഒരു യാദൃച്ഛികതയോ ഒറ്റപ്പെട്ട ഉദാഹരണമോ അല്ല എന്ന് ധാരാളം ആർട്ടിസ്റ്റുകൾ തെളിയിക്കുന്നുണ്ട്. ഉടൽ സാന്നിധ്യം തന്നെ രാഷ്ട്രീയവും കലയുമാകുന്ന നിരവധി ഉദാഹരണങ്ങൾ. ഇതിന്റെ മുന്നണിയിൽ സ്ത്രീകളാണെന്നത് ആ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. ടെലിവിഷൻ ആങ്കറിങ്ങ്, ന്യത്തം, സിനിമ തുടങ്ങി സർവ്വ മണ്ഡലങ്ങളിലും വരാനിരിക്കുന്ന കാലങ്ങളിൽ സംഭവിക്കാനിരിക്കുന്ന വിപ്ലവത്തിന്റെ സൂചനകളായി നമുക്കിതു കാണാം.

ഒരു ബ്ലാക്ക്, ദലിത് ക്ലാസിക്കൽ നർത്തകിയെ കേരളീയ സമൂഹം എങ്ങനെയാണ് ബഹിഷ്കരിക്കാൻ ശ്രമിച്ചത് എന്നത് കുക്കു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കറുത്ത ശരീരത്തെക്കുറിച്ചുള്ള നിരന്തര എഴുത്തുകളുടെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കാനുള്ള രാഷ്ട്രീയ വളർച്ച നാം പതുക്കെ നേടി വരുന്നുണ്ട് .

പതുക്കെയാണെങ്കിലും കേരളം മാറുകയാണ്.


Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More