LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒഡീഷയില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ പോലീസും മാവോയിസ്റ്റുകളുമായി ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷ പോലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ജില്ലാ വൊളുന്ററി ഫോഴ്‌സുമായുളള മാവോയിസ്റ്റ് ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

എസ്ഒജിയുടെയും ഡിവിഎഫിന്റെയും സംയുക്ത സംഘം പുലര്‍ച്ചെ നാലുമണിക്ക് പതിവു പരിശീലനത്തിനിറങ്ങിയപ്പോഴാണാണ് ഏറ്റുമുട്ടലുണ്ടായത്. ഗജല്‍മാമുടി ഗ്രാമത്തില്‍ സിംഗവരം വനമേഖലയ്ക്ക് സമീപമായിരുന്നു വെടിവയ്പ്പുണ്ടായതെന്നും ഡിജിപി അഭയ് വ്യക്തമാക്കി. ഏറ്റുമുട്ടല്‍ രാവിലെവരെ തുടര്‍ന്നു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഒരാള്‍ ഏരിയ കമാന്‍ഡറാണ്. വനിതാമാവോയിസ്റ്റിനെ തിരിച്ചറിയാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒരു  ഇന്‍സാസ് റൈഫിള്‍, ഒരു എസ്എല്‍ആര്‍ റൈഫിള്‍, ബുളളറ്റുകള്‍, മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങള്‍, കിറ്റ് ബാഗുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. മുന്‍പ് റെഡ് സോണായിരുന്ന സ്വാഭിമാന്‍ അഞ്ചലില്‍നിന്നാണ് ഇവ കണ്ടെത്തിയത്. ഒക്ടോബര്‍ 28ന് സ്വാഭിമാന്‍ അഞ്ചലില്‍ ഭീമാറാം വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ വന്‍ ആയുധശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. സ്വാഭിമാന്‍ അഞ്ചലിനെ മാവോയിസ്റ്റ് വിമുക്തമാക്കാനുളള ശ്രമങ്ങള്‍ തുടരുമെന്ന് ഒഡീഷ ഡിജിപി പറഞ്ഞു. 

ആന്ധ്രപ്രദേശിലേക്കുളള എളുപ്പവഴിയുളളതാണ് സ്വാഭിമാന്‍ അഞ്ചല്‍ മേഖലയെ മാവോയിസ്റ്റ് കേന്ദ്രമാക്കിയതെന്നും ഈ പ്രദേശം ഇപ്പോള്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More