LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയില്‍ സ്കൂളുകള്‍ അടച്ചു

സിയോള്‍: കൊവിഡ് രോഗബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ദക്ഷിണകൊറിയയില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്‌കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക. ഈ മാസം അവസാനം വരെയാണ് സ്‌കൂളുകള്‍ തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതുവരെ ഉണ്ടായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരാജയപ്പെട്ടതാണ് രോഗവ്യാപനം രൂക്ഷമാവാനുളള കാരണം.

ദക്ഷിണകൊറിയയില്‍ മൂന്നാംഘട്ട കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആദ്യപടിയായാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. പ്രാദേശിക സര്‍ക്കാരുകളുടെയും വിദഗ്ദരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന്  ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി ചുങ് സിയേ ക്യുന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 718 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കി. പുതിയ കേസുകള്‍ ഭൂരിഭാഗവും സിയോള്‍, ഇഞ്ചിയോണ്‍, ജിയോങ്കി പ്രവിശ്യകളെയാണ് ബാധിച്ചത്. 25 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

  ദക്ഷിണകൊറിയയില്‍  43,484 രോഗബാധിതകരാണ് ഉളളത്. ആകെ മരണം 587 ആയി. മൂന്നാംഘട്ട ലോക്ടൊണ്‍ നിലവില്‍ വരുന്നതോടുകൂടെ കടുത്ത നിയന്ത്രണങ്ങളാവും ദക്ഷിണകൊറിയയില്‍ നടപ്പിലാക്കുക. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവുകയുളളു. പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.  സര്‍ക്കാര്‍ ഉദ്യോഗസ്തക്ര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് അനുമതി കൂടാതെ പുറത്തിറങ്ങാന്‍ കഴിയുക.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More