LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ്‌ ഔദ്യോഗിഗമായി പുറത്തേക്ക്; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്

ജോ ബൈഡനെ അടുത്ത അമേരിക്കൻ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇലക്ടറല്‍ കൊളേജാണ് ഔദ്യോഗിഗ പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തിലേറെയായി നടന്ന വാഗ്വാദവും കോടതി ഹര്‍ജികള്‍ക്കു മൊടുവിലാണ് ഡൊണാള്‍ഡ് ട്രംപിനെ ബൈഡന്‍ തോല്‍പ്പിച്ചതായി ഇലക്ട്രല്‍ കൊളേജ് തീരുമാനം അറിയിച്ചത്. 306 ഇലക്ടറല്‍ കൊളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയത്. നാല് വർഷം മുമ്പ് ട്രംപിനു ലഭിച്ച അതേ ഭൂരിപക്ഷം. 270 ഇലക്ടറല്‍ കൊളേജ് വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാം അങ്കത്തില്‍ ട്രംപിന് ആകെ 232 ഇലക്ടറല്‍ കൊളേജ് വോട്ടുകളാണ് നേടാനായത്.

വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആരോപണവും ഹര്‍ജികളും വിവിധ കോടതികള്‍ക്കൊപ്പം സുപ്രിംകോടതിയും തള്ളിയതിന് പിന്നാലെയാണ് ഇലക്ട്രല്‍ കൊളേജ് തീരുമാനം വന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതോടെ ട്രംപ്‌ ഔദ്യോഗിഗമായി പുറത്താവുകയും ചെയ്തു. ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികൾ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More