LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

പാറ്റ്‌ന: ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍. നിതീഷ്‌കുമാര്‍ മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനം. ഭരകക്ഷിയായ ജനതാദള്‍ യുണൈറ്റഡും സഖ്യകക്ഷിയായ ബിജെപിയും നല്‍കിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ബിഹാറില്‍ എല്ലാവര്‍ക്കും കൊറോണ വാക്‌സിന്‍ ലഭ്യമാക്കുക എന്നത്.

സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഇരുപതു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. അവിവാഹിതരും ബിരുദധാരികളുമായ സ്ത്രീകള്‍ക്ക് അമ്പതിനായിരം രൂപ ഗ്രാന്റ് അനുവധിക്കും, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച സ്ത്രീകള്‍ക്ക് ഇരുപത്തിയയ്യാരിരം രൂപയായിരിക്കും നല്‍കുക. സ്ത്രീസംരംഭകര്‍ക്ക് അഞ്ചുലക്ഷം രൂപവരെ പലിശരഹിതവായ്പ്പ നല്‍കുന്ന പദ്ധതി ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മാത്രം സൗജന്യകൊറോോണ വാക്‌സിന്‍ എന്ന പ്രഖ്യാപനത്തിനെതിരെ ആംആദ്മി രംഗത്തുവന്നിരുന്നു. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ലേയെന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. ഭാരത് ബയോടെക്ക്, ഫൈസര്‍ വാക്‌സിന്‍ വാക്‌സിന്‍ എന്നിവയുടെ അടിയന്തര ഉപയോഗത്തിനുളള അപേക്ഷ പരിശോധിക്കുന്നതായി കേന്ദ്രം അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More