LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഡിഎഫിന് മേജർ സർജറി വേണമെന്ന് കെ മുരളീധരൻ എംപി

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയിൽ യുഡിഎഫിന് മേജർ സർജറി വേണമെന്ന് കെ മുരളീധരൻ എംപി. തൊലിപ്പുറത്തെ ചികിത്സ കൊണ്ടുകാര്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. ഇത്തരത്തിൽ പോയാൽ  ഭാവിയിലും ഈ ഫലം തന്നെ ആവർത്തിക്കുമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. തോൽവിയെ കുറിച്ച് കൂട്ടായ ആലോചന വേണം. കോൺ​ഗ്രസിന്റെ ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം.  വിമർശിക്കുന്നവരെ ശരിയാക്കുമെന്നാണ് ചിലരുടെ നിലപാട്. തോൽവിയുടെ പേരിൽ ആരും സ്ഥാനം ഒഴിയണമെന്ന് പറയുന്നില്ല. എക്സ് പോയി വൈ വന്നാൽ ഒന്നും രക്ഷപ്പെടില്ലെന്നും മുരളീധരൻ പരഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ മുരളീധരൻ പരിഹസിച്ചു. പൂർണ ആരോ​ഗ്യവാനാണ് പക്ഷെ വെന്റലേറ്ററിലാണെന്ന് മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് മുരളീധരൻ പ്രതികരിച്ചു. ഇതെല്ലാ ആളുകൾ കാണുന്നുണ്ടെന്ന് നേതാക്കൾ മനസിലാക്കണം. ഇങ്ങനെ പോയാൽ പ്രവർത്തകർക്ക് ആത്മവിശ്വാസം നഷ്ടപ്പെടും. തോറ്റിട്ടും ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More