LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുനാല്‍ കമ്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ച് സുപ്രീംകോടതി

ഡല്‍ഹി: സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ച് സുപ്രീംകോടതി. കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്‌ക്കെതിരെയും സുപ്രീംകോടതി നോട്ടീസുണ്ട്. നിയമവിദ്യാര്‍ത്ഥി സ്‌കന്ദ് ബജ്‌പേ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ജുഡീഷ്യറിയേയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് ഇരുവര്‍ക്കുമെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പട്ടുകൊണ്ടുളള ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

നവംബര്‍ പതിനൊന്നിന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എസ്എ ബോബ്‌ഡെ,ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരെ പരിഹസിച്ചുകൊണ്ടുളള ട്വീറ്റുകള്‍ കുനാല്‍ പോസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയുടെ പക്ഷപാതപരമായ തീരുമാനങ്ങള്‍ക്കെതിരായ തന്റെ അഭിപ്രായം മാത്രമാണ് അതെന്നും തന്റെ ട്വീറ്റുകളുടെ പേരില്‍ ക്ഷമ ചോദിക്കാന്‍ സാധ്യമല്ലെന്നും കുനാല്‍ കമ്ര വ്യക്തമാക്കി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരായ ആത്മഹത്യാപ്രേരണ കേസില്‍ ജാമ്യം അനുവധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കമ്രയുടെ ട്വീറ്റ്.

താന്‍ അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ കോടതിയെ അവഹേളിക്കുന്ന തരത്തിലുളളതാണെന്ന് കോടതി കണ്ടെത്തി, ഒരു പ്രൈം ടൈം ലൗഡ്‌സ്പ്പീക്കറിന് ജാമ്യം അനുവധിച്ചുകൊണ്ടുളള സുപ്രീംകോടതി വിധി പക്ഷപാതപരമാണ്. അതിനെക്കുറിച്ചുളള തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ട്വീറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുളളവരുടെ വ്യക്തിസ്വാതന്ത്രത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതി നിശബ്ദമാകുന്നത് വിമര്‍ശിക്കാതെപോകാനാവില്ല, പോസ്റ്റുകള്‍ പിന്‍വലിക്കാനോ ക്ഷമപറയാനോ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More