LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിപ്പയും കൊറോണയ്ക്കും ശേഷം ഷിഗെല്ല ഭീതിയില്‍ കോഴിക്കോട്‌

കോഴിക്കോട്: നിപ്പയ്ക്കും കൊറോണ വൈറസിനും ശേഷം ഷിഗെല്ല ഭീതിയില്‍ കോഴിക്കോട്. മുണ്ടിക്കല്‍താഴം, ചെലവൂര്‍ മേഖലകളിലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 പേര്‍ രോഗലക്ഷണങ്ങളോടുകൂടി നിരീക്ഷണത്തിലാണ്. അതേസമയം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത വയറുവേദന, വയറിളക്കം, മനംപുരട്ടല്‍, ഛര്‍ദ്ദില്‍,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വെളളത്തിലൂടെയാണ് പൊതുവേ ഷിഗെല്ല പടരുന്നത്. ബാക്ടീരിയ കുടലിനെയാണ് ബാധിക്കുക. കുടലിനു പുറത്തെ ശ്ലേഷ്മസ്തരം തകര്‍ത്ത് അകത്തുളള കോശങ്ങള്‍ നശിപ്പിക്കുകയാണ് ഇവ ചെയ്യുക. ബാക്ടീരിയ കുടലിലേക്ക് കയറുന്നതിനാല്‍ ചികിത്സ പ്രയാസമാണ്. നിര്‍ജലീകരണം മൂലമാണ് മരണങ്ങള്‍ സംഭവിക്കുന്നത്.

സാധാരണ വയറിളക്കം പോലെ വൈറസുകള്‍ വഴിയല്ല ബാക്ടീരിയകള്‍ വഴിയാണ് രോഗം ബാധിക്കുക,മലത്തോടൊപ്പം രക്തവും പുറത്തേക്ക് വരുന്ന അസുഖമാണ് ഷിഗെല്ല. തിളപ്പിച്ചാറിയ വെളളം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗം ബാധിച്ചവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് എടുക്കേണ്ടത്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More