LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ത്രീകളുടെ മതപരിവര്‍ത്തനത്തിലും വിവാഹത്തിലും കോടതിക്ക് ഇടപെടാനാകില്ല: ഹൈക്കോടതി

കൊല്‍ക്കത്ത: സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യുന്നതിലും മതപരിവര്‍ത്തനം നടത്തുന്നതിലും കോടതിയ്ക്ക് ഇടപെടാനാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. കൊല്‍ക്കത്തയില്‍ 19കാരിയായ ഹിന്ദു യുവതി മുസ്ലീംയുവാവിനെ വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയെ ബലമായി മതംമാറ്റിയതാണെന്ന് ആരോപിച്ച് യുവതിയുടെ പിതാവ്  കോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയുടെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പിതാവ് തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകാന്‍ താല്‍പ്പര്യമില്ലെന്നും യുവതി മജിസ്‌ട്രേറ്റിനു മൊഴി നല്‍കി. അതേസമയം പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും മതപരിവര്‍ത്തനം നടത്താനും അവകാശമുണ്ട് അതില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യുപിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹത്തിനു വേണ്ടിയുളള മതംമാറ്റം തുടങ്ങിയവ നിരോധിച്ചുകൊണ്ടുളള നിയമം നിലവില്‍ വന്നതിനു പിന്നാലെയാണ് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ണായകമായ നിരീക്ഷണം നടത്തിയത്. 

Contact the author

National Desk