LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദൈവം തന്റെ കൂടെ; നിരപരാധിയെന്നും ഫാദർ തോമസ് കോട്ടൂരാൻ

ദൈവം തന്റെ കൂടയെന്ന് അഭയ കൊലക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂർ. താൻ നിരപരാധിയെന്നും കുറ്റം ചെയ്തിട്ടില്ലെന്നും കോട്ടൂർ പറഞ്ഞു. കേസിൽ വിധി പുറത്തുവന്ന ശേഷം മെഡിക്കൽ പരിശോധനക്കായി കൊണ്ടു പോകുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മുറുപടി പറയുകയായിരുന്നു അദ്ദേഹം. സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമോ എന്ന ചോദ്യത്തിന് കോട്ടൂർ മറുപടി പറഞ്ഞില്ല. നിർവികാരനായാണ് കോട്ടൂർ മാധ്യമങ്ങളുടെ ചോദ്യത്തന് മറുപടി പറഞ്ഞത്. വിധി കേൾക്കാൾ കോട്ടുരും മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിയും സിബിഐ കോടതിയിൽ എത്തിയിരുന്നു. സഭയിലെ മറ്റ് സിസ്റ്റർമാരും വിധി കേൾക്കാൻ കോടതിയിൽ എത്തി. പ്രതികൾ കുറ്റക്കാരാണെന്ന കോടതിയുടെ വിധി കേട്ട് സെഫി പൊട്ടിക്കരഞ്ഞു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോടതി വിധി പ്രസ്താവിച്ചതോടെ ഇരുവരെയും മെഡിക്കൽ പരിശോധന നടത്താൻ പൊലീസ് കൊണ്ടു പോയി. നടപടികൾ പൂർത്തിയാക്കി ശേഷം സെഫിയെ തിരുവനന്തപുരം അട്ടക്കുളങ്ങരെ വനിതാ ജയിലിലാക്കി. കോട്ടൂരിനെ പൂജപ്പുര ജയിലിൽ അടച്ചു. കേസിൽ നാളെ ശിക്ഷ വിധിക്കുമ്പോൾ ഇരുവരെയും കോടതിയിൽ ഹാജരാക്കും. 

Contact the author

Web Desk