LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കും; തീരുമാനം ഉടൻ

പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം ഒഴിയും. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ എംപി സ്ഥാനം രാജിവെക്കുക . ഇന്ന് ചേരുന്ന മുസ്ലീം ലീ​ഗിന്റെ  സംസ്ഥാന പ്രവർത്തക സമിതിയോ​ഗം വിഷയം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീ ലീ​ഗ് ഉന്നതാധികാര സമിയിൽ ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു. ചർച്ചക്ക് ശേഷം പ്രവർത്തക സമിതി തീരുമാനത്തിന് അം​ഗീകാരം നൽകും. നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് എംപി സ്ഥാനം രാജിവെച്ചാൽ മതിയെന്നായിരുന്നു ആദ്യം ലീ​ഗ് തീരുമാനിച്ചിരുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാൽ രാഷ്ടീയ സാഹചര്യം പരി​ഗണിച്ച് രാജി തീരുമാനം നേരത്തെയാക്കാൻ തീരുമാനിച്ചു. ജനുവരി ആദ്യ വാരത്തിൽ തന്നെ കുഞ്ഞാലിക്കുട്ടി രാജി സമർപ്പിച്ചേക്കും. ഇ അഹമ്മദ് മരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ചാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്രീയത്തിൽ സജീവമാകാൻ ഡൽഹിയിലേക്ക് പോയത്. 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു. കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ കുഞ്ഞാലിക്കുട്ടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീ​ഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More