LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിബിഐ കോടതി ജഡ്ജി നീതിമാനായ ദൈവമെന്ന് ജോമോൻ പുത്തൻപുരക്കൽ

സിസ്റ്റർ അഭയക്ക് നീതികിട്ടിയെന്ന് ആക്ഷൻകമ്മിറ്റി ചെയർമാൻ ജോമോൻ പുത്തൻപുരക്കൽ. ശിക്ഷ വിധിച്ച സിബിഐ കോടതി ജഡ്ജി കെ സൽകുമാർ നീതിമാനായ ദൈവമാണെന്ന് ജോമോൻ അഭിപ്രായപ്പെട്ടു.  ജനങ്ങൾക്ക് കോടതിയിൽ വിശ്വാസം വർദ്ധിക്കാൻ കോടതി വിധി കാരണമാകുമെന്നനും അദ്ദേഹം പറഞ്ഞു. കൊലപ്പെട്ട അഭയക്ക് നീതി ലഭിച്ചു. വൈകി വന്ന നീതിയാണ്. അഭയക്ക് നീതി ലഭ്യമാക്കാൻ പ്രവർത്തിച്ച മാധ്യമ പ്രവർത്തകർ, ആക്ഷൻ കമ്മിറ്റി, അന്വേഷണ ഉദ്യോ​ഗസ്ഥർ എന്നിവർക്ക് നന്ദി പറയുന്നു. അഭയ കേസിൽ തനിക്ക്  ഇടപെടാൻ അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കായി സുപ്രീം കോടിത ജഡ്ജ് കെ ജി ബാലകൃഷ്ണനും നന്ദി പറയുന്നുവെന്നും ജോമോൻ പുത്തൻ പുരക്കൽ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അഭയകേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും വിധിച്ചു. കോട്ടൂർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിപ്പിക്കണം. ഐപിസി 201 പ്രകാരം തെളിവ് നശിപ്പിക്കലിന് പ്രതികൾ 7 വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴ അടക്കണം.  ഐപിസി 449 പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനും ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. ശിക്ഷ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More