LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് റിലീഫ് ഫണ്ട് ബില്ല് തളളി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ് റിലീഫ് ഫണ്ട് ബില്ല് തളളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 900 ബില്ല്യണ്‍ ഡോളറിന്റെ കൊവിഡ് റിലീഫ് ഫണ്ടിനായുളള ബില്ലാണ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചത്. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കുന്ന ബില്ലാണ് കൊവിഡ് റിലീഫ്  ബില്‍.

ഇരുസഭകളിലും പാസായ ബില്ലില്‍ ഒപ്പിടില്ലെന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിലും നിയമനിര്‍മ്മാണസഭയെ അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബില്ല് തീര്‍ത്തും അപമാനകരമാണെന്ന് ട്രംപ് ആരോപിക്കുന്നത്. ബില്ലില്‍ ഭേദഗതി വരുത്തി ഓരോരുത്തര്‍ക്കും 600 ഡോളര്‍ എന്ന തുക മാറ്റി രണ്ടായിരമോ നാലായിരമോ ഡോളറാക്കി മാറ്റാനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അനാവശ്യമായ ഉളളടക്കം ഒഴിവാക്കി പുതിയ ബില്ല് തയാറാക്കി അയക്കാന്‍ കോണ്‍ഗ്രസിനോട് ട്രംപ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ മഹാമാരി പിടിച്ചുലച്ചപ്പോള്‍ നിരവധിപ്പേര്‍ക്കാണ് ജോലി നഷ്ടമായത്. ബില്ല് അംഗീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ അത് ഗുരുതര പ്രത്യാഘാതകളാവും ഉണ്ടാക്കുക, വീട്ടുവാടകയുള്‍പ്പെടെയുളള സഹായങ്ങളും കൊവിഡ് റിലീഫ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More