LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ പത്തുലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പത്തുലക്ഷത്തിലേറേ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കി. പത്തുദിവസങ്ങള്‍ക്കുളളിലാണ് ഒരു ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായത്, സുപ്രധാനമായ നേട്ടമാണ് അമേരിക്ക കൈവരിച്ചിരിക്കുന്നതെന്നും റോബര്‍ട്ട് പറഞ്ഞു.

ഈ മാസം ഇരുപത് ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാവ് മോണ്‍സെഫ് സ്ലവോയി അറിയിച്ചു. രണ്ടായിരത്തി ഇരുപത്തിയൊന്നിന്റെ ആദ്യപകുതിയോടെ നൂറു ദശലക്ഷം ജനങ്ങള്‍ക്കും അടുത്ത പകുതിയോടെ മുഴുവന്‍ അമേരിക്കന്‍ ജനതയ്ക്കും വാക്‌സിന്‍ നല്‍കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ഫൈസര്‍ ബയോടെക് വാക്‌സിന്റെ മുപ്പത് ദശലക്ഷം ഡോസുകളാണ് അമേരിക്കയിലുടനീളം വിതരണം ചെയ്തത്. അടുത്ത ദിവസങ്ങളില്‍ മോഡേണ വാക്‌സിന്റെ അറുപത് ലക്ഷം ഡോസുകളും അമേരിക്കയില്‍ വിതരണം ചെയ്യും.

കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍   കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ചിരുന്നു.  വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്. നെവാര്‍ക്കിലെ ക്രിസ്റ്റീന ഹോസ്പിറ്റലില്‍ നിന്നാണ് എഴുപത്തിയെട്ടുകാരനായ ബൈഡന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ എടുക്കുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മാസ്‌ക് ധരിക്കുകയും വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു. ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വാക്‌സിന്‍ സ്വീകരിച്ച് കാംപൈയ്‌ന്റെ ഭാഗമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More