LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയില്‍ നടന്നത് വംശഹത്യ -മമതാ ബാനര്‍ജി

കൊല്‍ക്കൊത്ത: ഡല്‍ഹിയില്‍ നടന്നത് ഗുജറാത്ത് മോഡല്‍ വംശഹത്യയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ഒത്താശയോടെ നടന്ന വംശഹത്യയായിരുന്നു അത്. ഗുജറാത്ത് മോഡല്‍ രാജ്യത്താകെ പരീക്ഷിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമതാ ബാനര്‍ജി ആരോപിച്ചു. കൊല്‍ക്കത്തയില്‍ പാര്‍ട്ടി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.

''ഡല്‍ഹിയില്‍ നിരപരാധികള്‍ അക്രമിക്കപ്പെട്ടതില്‍ എനിക്ക് അതിയായ വേദനയുണ്ട്''- മമത ബാനര്‍ജി പറഞ്ഞു. ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലാണ്. സിആര്‍പിഎഫും, ബിഐഎസ്എഫും ഉണ്ട്. പക്ഷെ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്  കലാപമാണ്‌ ഡല്‍ഹിയില്‍ നടന്നതെന്നും മമത ആരോപിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അമിത് ഷായുടെ റാലിയില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചവരില്‍ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്. മുദ്രാവാക്യം നിയമ വിരുദ്ധവും പ്രകോപനപരവും ആയിരുന്നു ഇത് അനുവദിക്കാനാവില്ല. ഇത് ബംഗാളാണ്, ഡല്‍ഹിയല്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഓര്‍മ്മിപ്പിച്ചു 

Contact the author

web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More