LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സംഗീതപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മമതാ ബാനര്‍ജി തന്റെ പ്രവര്‍ത്തകരോടൊപ്പം നൃത്തം ചെയ്തത്. പരിപാടിയില്‍ നിരവധി തദ്ദേശീയ ന്യത്ത,സംഗീത കലാകാരന്‍മാരെ മമത ആദരിച്ചു.

പരിപാടിയില്‍ മുഴുകി നിന്നെങ്കിലും തുടര്‍ന്നുളള പ്രസംഗത്തില്‍ മമത ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചു. ബംഗാളിനെ ഒരിക്കലും മറ്റൊരു ഗുജറാത്താവാന്‍ അനുവദിക്കില്ല, ഗുജറാത്ത് വികസന മാതൃക ബംഗാളില്‍ പ്രയോഗിക്കുമെന്നുളള ബിജെപിയുടെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങള്‍ അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.

ഇന്ത്യക്ക് ദേശീയ ഗാനവും ദേശീയ ഗീതവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും നല്‍കിയ നാടാണ് ബംഗാള്‍. നേതാജിയുടെ ജയ്ഹിന്ദും, ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ വന്ദേമാതരവും ടാഗോറിന്റ ദേശീയഗാനവുമെല്ലാം ബംഗാളിന്റെ മണ്ണില്‍ നിന്ന് വന്നവയാണ്. ഒരു ദിവസം ലോകം മുഴുവന്‍ ബംഗാളിനെ പ്രശംസിക്കും. ഒരിക്കലും ബംഗാളിനെ ഗുജറാത്താവാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More