കേരള അന്താരാഷ്ട്ര ചലചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരളിയും ജയരാജിന്റെ ഹാസ്യവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്നും ഹിന്ദി സിനിമയായി കോസയും മറാത്തി സിനിമയായ സ്ഥൂൽ പുരണും തെരഞ്ഞെടുക്കപ്പെട്ടു. മോഹിത് പ്രിയദർശിയാണ് കോസയുടെ സംവിധായകൻ. അക്ഷയ് ഇന്ദിക്കറിന്റെ ചിത്രമാണ് സ്ഥൂൽ പുരാൺ.
സംവിധായകൻ മോഹൻ ചെയർമാനും എസ് കുമാർ, പ്രദീപ് നായർ പ്രിയ നായർ, ബെന്നി ബെനഡിക്റ്റ് എന്നിവർ അംഗളുമായുള്ള സമിതിയാണ് മലയാള ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
മലയാളം ടുഡേ എന്ന വിഭാഗത്തിൽ കെ പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ , മഹേഷ് നാരായണന്റെ സീ യൂ സൂൺ, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്മാന്റെ ലവ്, വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയർ, ജിതിൻ തോമസ ഐസക്കിന്റെ അറ്റൻഷൻ പ്ലീസ് എന്നീ ചിത്രങ്ങൾ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ചലചിത്ര അക്കാഡമി വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.