LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാഞ്ഞങ്ങാട് ഔഫ് വധക്കേസ്: 3 യൂത്ത് ലീ​ഗുകാർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ കുത്തിക്കൊന്ന കേസിൽ 3 പ്രതികൾ പിടിയിൽ. ഒന്നാം പ്രതിയും യൂത്ത് ലീ​ഗ് പ്രാദേശിക നേതാവുമായ ഇർഷാദ്, ഇസ്ഹാഖ്, ഹസൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എംഎസ്എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റാണ് ഹസൻ. ഇയാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്.  കൊലപതാക ശ്രമത്തിനിടെ പരുക്കേറ്റ് മം​ഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇർഷാദിനെ ഇന്നലെ വൈകീട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പരുക്ക് ​ഗുരുതരമല്ല. ചികിത്സക്കായി ഇർഷാദിനെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഔഫിനെ കുത്തിയത് ഇർഷാദാണെന്ന് ഇസ്ഹാക്ക് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇസ്ഹാക്കാണ് പൊലീസിനോട് ഇക്കാര്യം പറ‍ഞ്ഞത്. കത്തികൊണ്ടുള്ള കുത്തിൽ ഹൃദയ ധമനിക്ക് ​ഗുരുതരമായ പരുക്കേറ്റാണ് ഔഫ് മരിച്ചത്. രക്തം വാർന്നതും മരണകാരണമായി.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാകുന്നുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യൂത്ത് ലീ​ഗ് പ്രവർത്തകനായ ഷാഹിറും സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്യലിന് ശേഷം 3 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. തുടർന്ന് കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. കൊലപാതകം ആസൂത്രമാണെന്നാണ് പൊലീസ് നി​ഗമനം. തെരഞ്ഞെടുപ്പിൽ മുസ്ലീംലീ​ഗിനുണ്ടായ തിരിച്ചടിയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More