LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

മെക്‌സികോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാര്‍വത്രിക കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. മെക്സികോ,  ചിലി, കോസ്റ്റാറിക തുടങ്ങിയ രാജ്യങ്ങളിലാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങിയത്. വ്യാഴാഴ്ച്ചയാണ് മെക്‌സികോ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോടെക് വാക്‌സിന്‍ മൂവായിരം ഡോസുകളാണ് മെക്‌സികോയില്‍ എത്തിച്ചത്. രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 2021 ന്റെ ആദ്യ പകുതിയോടെ വാക്‌സിനേഷന്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെക്‌സികന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

മെക്‌സികോയില്‍ ഇതുവരെ 13 ലക്ഷം ജനങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒരു ലക്ഷത്തിഇരുപതിനായിരം പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയ്ക്കും ബ്രസീലിനും ഇന്ത്യയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായ രാജ്യമാണ് മെക്‌സികോ. ചിലിയില്‍ ആറു ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,300 മരണം റിപ്പോര്‍ട്ട് ചെയ്തു. കോസ്റ്ററികയില്‍ ഒരുലക്ഷത്തിഅറുപതിനായിരം രോഗികളും രണ്ടായിരം മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനയില്‍ 16 ലക്ഷം രോഗികളും 42,300 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അര്‍ജന്റീനയും വാക്‌സിന്‍ ഉപയോഗത്തിന് തയ്യാറായിക്കഴിഞ്ഞു എന്നാല്‍ റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിനാണ് ആദ്യഘട്ടത്തില്‍ അര്‍ജന്റീനയില്‍ നല്‍കിത്തുടങ്ങുക. മൂന്നു ലക്ഷം ഡോസുകളാണ് വ്യാഴാഴ്ച്ച അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ എത്തിച്ചത്. ബ്രസീലില്‍ ഉടന്‍ വാക്‌സിനേഷന്‍ ആരംഭിക്കില്ല. ബ്രസീല്‍ പ്രസിഡന്റ് തനിക്ക് കൊറോണ ബാധിച്ചപ്പോള്‍ വൈറസിനെതിരായ ആന്റീബോഡികള്‍ ഉണ്ടായതായും  അതിനാല്‍  കൊറോണ വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More