LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വാക്‌സിന്‍: ഏറ്റവും വിലക്കുറവ് അസ്ട്രാസെനകക്ക്; മോഡേണക്ക് 2,426 രൂപ

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ വാക്‌സിനുകളാണ് രാജ്യങ്ങളുടെ പ്രതീക്ഷ. വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ രോഗത്തെ പ്രതിരോധിക്കാനാവും എന്നാണ് ലോകം മുഴുവന്‍ ആശ്വസിക്കുന്നത്. നിലവില്‍ നിരവധി രാജ്യങ്ങള്‍ അംഗീകാരം നല്‍കി ഉപയോഗം ആരംഭിച്ച നാല് വാക്‌സിനുകളാണ് അസ്ട്രാസെനക, മോഡേണ, ഫൈസര്‍ ബയോടെക്, സ്പുട്‌നിക് വി എന്നീ വാക്‌സിനുകള്‍.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അസ്ട്രാസെനക വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കുന്നത് 69 മുതല്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ റെഫ്രിജറേറ്റര്‍ താപനിലയില്‍ അസ്ട്രാസെനക വാക്‌സിന്‍ സംഭരിച്ചുവയ്ക്കാനാവും. നാലു ഡോളറാണ് അസ്ട്രാസെനക വാക്‌സിന്റെ വില അതായത് 294 രൂപ. അമേരിക്കയുടെ മോഡേണ വാക്‌സിന്‍ രണ്ട് ഡോസ് 95 ശതമാനം ഫലപ്രദമാണ്. മൈനസ് 20 സെല്‍ഷ്യസ് താപനിലയില്‍ ആറു മാസം വരെ സൂക്ഷിക്കാനാവും. എന്നാല്‍ മോഡേണയുടെ വില 33 ഡോളര്‍ അഥവാ 2,426 രൂപയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഫൈസര്‍ ബയോടെക് വാക്‌സിനുകള്‍ 95 ശതമാനം ഫലപ്രദമാണ്, മൈനസ് 70 സെല്‍ഷ്യസ് താപനിലയില്‍ മാത്രമേ ഇവ സൂക്ഷിക്കാനാവുകയുളളു. ഫൈസര്‍ ബയോടെക് വാക്‌സിനുകള്‍ക്ക് 1100 രൂപയാണ് നല്‍കേണ്ടിവരിക. റഷ്യയുടെ സ്പുട്‌നിക് വി രണ്ട് ഡോസ് ഉപയോഗിക്കുന്നത് 92 ശതമാനം വരെ ഫലപ്രദമാണ്. സാധാരണ റഫ്രിജറേറ്ററിന്റെ താപനിലയില്‍ ഇവ സൂക്ഷിക്കാനാവും. 551 രൂപയാണ് സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ നല്‍കേണ്ടത്.

Contact the author

Web Desk