LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'മോദി കര്‍ഷകര്‍ക്കൊപ്പമല്ല'; എന്‍ഡിഎ മുന്നണി വിടുകയാണെന്ന് ആര്‍എല്‍പി

ബിജെപി നേതൃത്വം നല്‍കുന്ന എൻ‌ഡി‌എ മുന്നണി വിടുകയാണെന്ന് രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആര്‍.എല്‍.പി). വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തതാണ് മുന്നണി വിടാന്‍ കാരണമെന്ന് ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവല്‍ പറഞ്ഞു.

'കര്‍ഷകര്‍ക്കെതിരെ ആര് പ്രവര്‍ത്തിച്ചാലും ഞങ്ങള്‍ അവര്‍ക്കെതിരെ നില്‍ക്കും. കര്‍ഷകരേക്കാള്‍ വലുതല്ല ഞങ്ങള്‍ക്കൊന്നും' എന്ന് ബെനിവല്‍ വ്യക്തമാക്കി. മോദി കര്‍ഷകര്‍ക്കൊപ്പമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഷാജഹാൻപൂർ-ഖേഡ അതിർത്തിയിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക നിയമ വിഷയത്തില്‍ മോദി സര്‍ക്കാര്‍ അനുയോജ്യമായ നടപടി ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് ഹനുമാന്‍ ബെനിവല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാര്‍ട്ടി വിട്ട നേതാവാണ്‌ ഹനുമാന്‍ ബെനിവല്‍. തുടർന്ന് 2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം സ്വന്തം പാർട്ടിയായ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടി ആരംഭിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ആർ‌എൽ‌പി രാജസ്ഥാനിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടത്.

Contact the author

National Desk