LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി

ജനീവ: ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി. കൊറോണ വൈറസ് ലോകത്തെ അവസാനത്തെ മഹാമാരി അല്ലെന്നും കാലാവസ്ഥാ വ്യതിയാനവും മൃഗക്ഷേമവും ശ്രദ്ധിക്കാതെ മനുഷ്യ വംശത്തിന് മുന്നോട്ടുപോക്ക് അസാധ്യമായി തീരുമെന്നും ഡബ്ല്യൂ എച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

യാതൊരു മുന്‍ധാരണകളുമില്ലാതെ ആദ്യഘട്ടത്തില്‍ തന്നെ വൈറസിനെ പ്രതിരോധിക്കാന്‍ പരമാവധി പണം ചിലവഴിക്കുന്ന നമ്മള്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ തീവ്രവും അപകടകരവുമായി വരുന്ന വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര പകര്‍ച്ചവ്യാധി തയാറെടുപ്പു ദിനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ലോകമാസകലം പരിഭ്രാന്തിയോടെയാണ് അതിനെ സമീപിച്ചതെങ്കിലും കൃത്യമായി പ്രതിരോധിക്കുന്നതിലും വ്യാപനം തടയുന്നതിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മനുഷ്യന്‍ പരിസ്ഥിതിയെയും മറ്റു ജീവജാലങ്ങളെയും പരിഗണിക്കാതെ സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ചെയ്യുന്ന ഏതൊരു ശ്രമവും വിഫലമാവുമെന്ന് അദ്ദേഹം പറഞ്ഞു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More