LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു

ചെന്നൈ: നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. വെളളിയാഴ്ച്ച നടനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മൂലം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പ്രശ്‌നങ്ങളൊന്നുമില്ല, രക്തസമ്മര്‍ദ്ധം സാധാരണഗതിയിലായി, അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരാഴ്ച്ചത്തേക്ക് പൂര്‍ണമായ ബെഡ് റെസ്റ്റ് വേണമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം.

 രജനീകാന്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. താരം വേഗം രോഗമുക്തനാവട്ടെയെന്ന് ആശംസിച്ച് നടന്‍മാരായ കമല്‍ ഹാസന്‍, മമ്മൂട്ടി, തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി  തുടങ്ങി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പ് നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തന്റെ അടുത്ത ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിലായിരുന്നു താരം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വയ്ക്കുകയായിരുന്നു. രജനീ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ അണ്ണാത്തെ സംവിധാനം ചെയ്യുന്നത് ശിവയാണ്. നയന്‍താര,മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി വന്‍ താരനിരയാണ് അണ്ണാത്തെയില്‍ അണി നിരക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More