LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി സര്‍ക്കാറുകളുടെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ജെഡിയു

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് എന്‍ഡിഎ സഖ്യ കക്ഷിയായ ജെഡിയു പ്രമേയം പാസാക്കി. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.

'ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക്  മതത്തിന്‍റെയോ ജാതിയുടെയോ പേരിലല്ലാതെ അവര്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ ആ മൌലീകാവകാശത്തിനായി എക്കാലവും നിലകൊള്ളും' - ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു.

ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. ബിഹാറില്‍ ബിജെപിയുമായി സഖ്യത്തിലുള്ള ജെഡിയു ഇത്തരത്തിലൊരു പ്രമേയം പാസാക്കിയത് മുന്നണിക്കുള്ളിലെ ഭിന്നത വലുതാക്കിയിട്ടുണ്ട്. 

Contact the author

National Desk