അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത് കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.
മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ബിജെപി മന്ത്രിമാരും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.