LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബീഹാര്‍ തെരഞ്ഞെടുപ്പ്: 115 സീറ്റുകളില്‍ മത്സരിക്കുമെന്ന് ജെഡിയു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളില്‍ മത്സരിക്കുമെന്ന് ജെഡിയു. 128 സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുക്കും, അതില്‍ എല്‍ജെപി കൂടി ഉള്‍ക്കൊള്ളിക്കണമെന്നും ജെഡിയു പറയുന്നു.

2010 തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ജെഡിയുവും ബിജെപിയും മാത്രമായിരുന്നത് കൊണ്ട് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു വിശാല സംഖ്യത്തിന്റെ ഭാഗമായിരുന്നതിനാല്‍ 101 സീറ്റുകളില്‍ മത്സരിച്ചു. എന്നാല്‍ വീണ്ടും എന്‍ഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കുകയാണ് ജെഡിയു. 

നിലവില്‍ ജെഡിയുവിന് 71 എംഎല്‍എമാരും ബിജെപിക്ക് 53 എംഎല്‍എമാരുമാണ് ഉള്ളത്. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു 141 സീറ്റിലും ബിജെപി 102 സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ബിജെപി ജെഡിയു ഉന്നത തല ചര്‍ച്ച നടക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ഇനിയും തീരുമാനത്തിലെത്താനായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും സീറ്റുകള്‍  തുല്യമായി പങ്കിട്ടെടുക്കുകയാണ് ചെയ്തത്.

Contact the author

Web Desk