LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്

പാട്ന: ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്. എം എല്‍ സി സുനില്‍ സിങ്, എം പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാറില്‍  ബിജെപിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ട് ആര്‍ ജെ ഡിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍ ജെ ഡി നേതാക്കളുടെ വസതികളില്‍ സി ബി ഐ റെയ്ഡ്. ലാലു പ്രസാദ് യാദവിന് എതിരായ റെയിൽവേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനില്‍ സിങിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സുനിൽ സിങ് പാർട്ടിയുടെ സംസ്ഥാന ട്രഷററുമാണ്. 

ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആര്‍ ജെ ഡിയുടെ ആരോപണം. ഭരണം നഷ്ടപ്പെട്ടതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എം എല്‍ എമാരെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുനില്‍ സിങ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ വീട്ടിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. മദ്യ വില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ചാണ് മനീഷ് സിസോദിയയുടെ വസതിയിലടക്കം സി ബി ഐ റെയ്ഡ് നടത്തിയത്. ഇതിനുപിന്നാലെ ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More