LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതകളും നിതീഷ് കുമാറിനുണ്ടെന്ന് ജെഡിയു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതകളുമുണ്ട് എന്ന് ജനതാദള്‍ (യുണൈറ്റഡ്). ഞങ്ങള്‍ എന്‍ഡിഎ മുന്നണിയിലുളളവരാണ്. ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണ്.നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരിക്കാനില്ലെങ്കിലും അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാനുളള എല്ലാ യോഗ്യതകളുമുണ്ട് എന്ന് ജെഡിയു ദേശീയ കൗണ്‍സില്‍ വ്യക്തമാക്കി.

'ജനങ്ങള്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അദ്ദേഹം ആ ജോലി കൃത്യമായി ചെയ്യുന്നുണ്ട് എന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യതയുളള നിരവധിപേരുണ്ട്. അവരില്‍ ഒരാളാണ് നിതീഷ് കുമാര്‍. നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതയുമുണ്ട്. ഇത് പ്രധാനമന്ത്രിക്കെതിരായ വെല്ലുവിളിയല്ല' എന്ന് ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം കെ. സി. ത്യാഗി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താനെന്തിന് പ്രധാനമന്ത്രിയാകണം. അതിലൊന്നും താല്‍പ്പര്യമില്ല എന്നായിരുന്നു വിഷയത്തില്‍ നിതീഷ് കുമാറിന്റെ പ്രതികരണം. സഖ്യകക്ഷികള്‍ക്കിടയിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎ ഒരു ഏകോപന സമിതി രൂപീകരിക്കണമെന്നും ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More