LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യം ഒരേസമയം നാല് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് ബൈഡന്‍

അമേരിക്ക ഒരേസമയം ചരിത്രപരമായി നാല് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, വംശീയത എന്നീ നാലു പ്രധാന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേല്‍ക്കുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഒരു നിമിഷംപോലും പാഴാക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് ബൈഡന്‍ ട്വീറ്റ്' ചെയ്തു.

ബൈഡന്‍റെ ട്വീറ്റിനു പിന്നാലെ ട്രംപ്‌ ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. പാക്കേജ് പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍  ബൈഡന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. അവസാന നാളുകളില്‍ പോലും ട്രംപ്‌ കൃത്യവിലോപം തുടരുകയാണെന്നും ദുരിതാശ്വാസ ബില്ലിൽ ഉടൻ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 2.3 ട്രില്യൺ യുഎസ് ഡോളർ പാക്കേജില്‍ ഒപ്പിടാന്‍ ഇരു പാർട്ടികളും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഞായറാഴ്ചവരെ അമേരിക്കൻ ഐക്യനാടുകളില്‍ റിപ്പോര്‍ട്ട്ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 19 ദശലക്ഷം കവിഞ്ഞു. 333,069 പേര്‍ മരണപ്പെടുകയും ചെയ്തു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More