പഞ്ചായത്ത് പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റയാൾ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഇയാൾ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മുസ്ലീം ലീഗ് അംഗമായാണ് വിജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. പതിനൊന്നാം വാർഡിൽ നിന്നാണ് വിജിത്ത് ജയിച്ചത്. ആത്മഹത്യയുടെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയുമായി യാതൊരു അസ്വാരസ്യവും ഇല്ലെന്ന് മുസ്ലീ ലീഗ് നേതൃത്വം അറിയിച്ചു. സംഭവത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കി. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജിത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.