LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തീ വച്ച് നശിപ്പിച്ച ഇരുപത്തിയാറ് പേര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തീ വച്ച് നശിപ്പിച്ച ഇരുപത്തിയാറ്പേര്‍ അറസ്റ്റില്‍. തീവ്ര ഇസ്ലാമിക നിലപാടുകളുളള പാര്‍ട്ടി അനുയായികളാണ് സംഭവത്തിനുപിന്നിലെന്ന് പാക്കിസ്ഥാന്‍ പോലീസ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ പട്ടണമായ കാരക്കില്‍ ബുധനാഴ്ച്ചയാണ് ക്ഷേത്രം നശിപ്പിച്ചത്. ക്ഷേത്രം പുതുക്കിപ്പണിയാന്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെയാണ്  ആക്രമണമുണ്ടായത്.

ജാമിയത്ത് ഉലമ ഇ ഇസ്ലാമിക് പാര്‍ട്ടി നേതാവും അനുയായികളുമാണ് ക്ഷേത്രം തര്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രത്തിനെതിരായ ആക്രമണം ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കുക ഉദ്ദേശ്യത്തോടു കൂടിയുളളതാണെന്ന് പാക്കിസ്ഥാന്‍ മതകാര്യമന്ത്രി നൂറുല്‍ ഹഖ് ഖാദ്രി ആരോപിച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇസ്ലാം അനുവധിക്കുന്നില്ലെന്നും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായും ധാര്‍മ്മികമായും പാക്കിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പാക്കിസ്ഥാനിലെ മുസ്ലീങ്ങളും ഹിന്ദുക്കളും പൊതുവെ സമാധാനപരമായി ജീവിക്കുന്ന മതവിഭാഗങ്ങളാണ്. എന്നാല്‍ കുറച്ചുകാലമായി ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരേ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട  ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ  വിഭജിച്ചപ്പോള്‍  പാക്കിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദുക്കളും ഇന്ത്യയിലേക്ക് കൂടിയേറിയിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More