LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനുവരി ഒന്നുമുതല്‍ ജിയോയില്‍ നിന്ന് മറ്റു നെറ്റ് വര്‍ക്കുകളിലേക്കുളള കോളുകള്‍ സൗജന്യം

ഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ജിയോയില്‍ നിന്ന് മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുളള കോളുകള്‍ സൗജന്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോയില്‍ നിന്ന് മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുന്നതിനാലാണ് കോളുകള്‍ സൗജന്യമാക്കുന്നതെന്ന് ജിയോ വ്യക്തമാക്കി. സാധാരണ ഇന്ത്യക്കാരനെ volTe പോലുളള സാങ്കേതിവിദ്യകളുടെ ഗുണഭോക്താക്കളാക്കാന്‍ ജിയോ പ്രതിജ്ഞാബദ്ധരാണ്, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും, ഓരോ ജിയോ ഉപഭോക്താവും ജിയോയ്ക്ക് പ്രധാനപ്പെട്ടവരാണ് എന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി.

 അതേസമയം, കര്‍ഷകര്‍ റിലയന്‍സിന്‍റെ ജിയോ സേവനങ്ങൾ കർഷകർ ബഹിഷ്​കരിക്കുകയും ജനങ്ങളോട്​ ഇത്തരം കമ്പനികളെ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്​തിരുന്നു. കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്ന മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെയായിരുന്നു കര്‍ഷകര്‍ അംബാനിക്കെതിരെ തിരിഞ്ഞത്. അംബാനിയടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

എന്നാല്‍ കര്‍ഷകരെ തങ്ങള്‍ക്കെതിരെ തിരിക്കുന്നത് എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളാണെന്ന് ജിയോ ആരോപിച്ചു. ജിയോ നമ്പറുകളിൽനിന്ന്​ മാറുന്നതിന്​ നിരവധി അഭ്യർഥനകൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്​നങ്ങളോ ഇല്ലാതെയാണ്​​ ഉപഭോക്താക്കൾ ജിയോ ഉപേക്ഷിക്കുന്നതെന്നും പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ജിയോ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More