LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇനിയും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കും': കിം ജോങ് ഉന്‍

സിയോള്‍: പുതുവര്‍ഷത്തില്‍ കൊറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ കഠിനമായി പ്രയത്‌നിക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. കൊറിയയിലെ ജനങ്ങള്‍ക്ക് കത്തെഴുതിയും പിതാവിന്റെയും മുത്തശ്ശന്റെയും ശവകുടീരം സന്ദര്‍ശിച്ചുമാണ് കിം ജോങ് ഉന്‍ പുതുവര്‍ഷം ആരംഭിച്ചത്.

കഷ്ടകാലത്ത് ഭരണകൂടത്തെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കത്ത് തുടങ്ങുന്നത്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുളള പ്രതിരോധനടപടികളുടെ ഫലമായി പൗരന്മാര്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ക്കും, അതുവഴി സാമ്പത്തിക പുരോഗതിയുണ്ടാവുമെന്ന വാഗ്ദാനം പാലിക്കപ്പെടാതിരുന്നതിലും ഉത്തരകൊറിയന്‍ നേതാവ് നേരത്തെ ക്ഷമ ചോദിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ഉത്തരകൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് കൊറിയന്‍ അധികൃതരുടെ വാദം. കര്‍ശനമായ ലോക്ടൗണുകളും പ്രതിരോധ നടപടികളും സ്വീകരിച്ചതായി കൊറിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്തരകൊറിയയുടെ വാദം അമേരിക്കയും സൗത്ത് കൊറിയയും നിഷേധിച്ചിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More