LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് പരിശോധന നിരക്ക് കുറച്ചു; ആന്റിജൻ ടെസ്റ്റിന് 300 രൂപയാക്കി

സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള ലാബ് നിരക്കുകൾ കുറച്ചു. ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി കുറച്ചു നേരത്തെ ഇത് 2750 രൂപയായിരുന്നു. 3000 രൂപയുണ്ടായിരുന്ന എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപയാക്കി. സംസ്ഥാന സർക്കാറിന്റെയും ഐസിഎംആറിന്റെയും അം​ഗീകാരമുള്ള എല്ലാ ലാബുകൾ പുതിയ നിരക്കുകൾ ബാധകമാണ്. റാപിഡ് ആന്റിജൻ ടെസ്റ്റിന് 300 രൂപയാണ് പുതിയ നിരക്ക്. 650 രൂപയായിരുന്നു നേരത്തെയുള്ള നിരക്ക്. 2100 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് 1500 രൂപയാവും. ആർടി ലാബിന് 1150 രൂപയാക്കി കുറച്ചു. രണ്ടാം തവണയാണ് സംസ്ഥാനത്ത് പരിശോധനാ നിരക്ക് കുറക്കുന്നത്.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലേക്കാൾ പരിശോധനാ നിരക്ക് കേരളത്തില് ‍കൂടുതലാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടർന്നാണ് നിരക്കുകൾ കുറക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 5215 പേര്‍ക്ക് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3072 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More