LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഫോണുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടേത് വ്യാജവാർത്തയെന്ന് കെഎസ്ഇബി

കെഫോണുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടെ വാർത്ത വ്യാജമെന്ന് കെഎസ്ഇബി. കെ ഫോൺ വരുന്നു മറ്റു കേബിളുകൾ അഴിച്ചുമാറ്റണം എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധികരിച്ച വാർത്ത വ്യാജമെന്നാണ് കെഎസിഇബിയുടെ വിശദീകരണം. 2020 - ൽ കെ എസ് ഇ ബിക്കെതിരെ ഇറങ്ങിയ അവസാന വ്യാജ വാർത്തയും പൊളിയുന്നു എന്ന  സമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ കെഎസ്ഇബി  മാതൃഭൂമിയെ പരിഹസിച്ചു. 

മാതൃഭൂമി വാർത്ത സംബന്ധിച്ച് കെഎസ്ഇബിയുടെ വിശദീകരണം ഇപ്രാകാരമാണ്-

"കെ ഫോൺ വരുന്നു മറ്റു കേബിളുകൾ അഴിച്ചുമാറ്റണം - കെ എസ് ഇ ബി" എന്ന് മാതൃഭൂമി കണ്ണൂർ എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണ്.  ഇതേക്കുറിച്ചു വിശദമായി മനസ്സിലാക്കാതെ ധൃതിയിൽ തയ്യാറാക്കിയ റിപ്പോർട്ടായതു കൊണ്ടാകാം ഇങ്ങിനെ തെറ്റിദ്ധാരണാജനകമായ വാർത്ത പിറവിയെടുത്തത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേബിൾ ഓപ്പറേറ്റർമാർ കെ എസ് ഇ ബി പോസ്റ്റുകൾ വഴി കൊണ്ടുപോയിരിക്കുന്ന തങ്ങളുടെ കേബിളുകൾ നിയമപരമായിരിക്കണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. അതിനു 2020 ഡിസംബർ 31 വരെ സമയപരിധിയും അനുവദിക്കുകയുണ്ടായി. നിയമാനുസൃതം നിശ്ചിത നിരക്ക് നൽകി കെ എസ് ഇ ബി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ മാറ്റാൻ കെ എസ് ഇ ബി തീരുമാനിച്ചിട്ടില്ല. അതുവഴി പൊതുസമൂഹത്തിനു ഇന്റെർനെറ്റോ കേബിൾ ടീവിയോ മുടക്കാനും കെ എസ് ഇ ബി ക്കു ഉദ്ദേശമില്ല. പക്ഷെ പോസ്റ്റുകളിൽ സ്ഥാപിക്കുന്ന കേബിളുകൾ നിയമാനുസൃതമല്ലെങ്കിൽ നീക്കം ചെയ്യുകയും ചെയ്യും എന്നതാണ് വസ്തുത.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More