LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇറാന്‍ അന്യായമായി പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് സൗത്ത് കൊറിയ

സിയോള്‍: ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന്‍ സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ഇരുപതുപേരേ ഇറാന്‍ തടലിലാക്കി. സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം.

എന്നാല്‍, അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് സൗത്ത് കൊറിയന്‍ ബാങ്കുകള്‍ ഇറാന്റെ ഫണ്ടുകള്‍ മരവിപ്പിച്ചതിനോടുളള പ്രതികാര നടപടിയാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്തോനേഷ്യ, മ്യാന്‍മര്‍, ദക്ഷിണകൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുളള നാവികരുള്‍പ്പെടുന്ന സംഘത്തെ മോചിപ്പിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സൗത്ത് കൊറിയന്‍ വിദേശകാര്യമന്ത്രി കാങ് ക്യൂങ് വാ പറഞ്ഞു.

ദക്ഷിണകൊറിയന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹോര്‍മുസ് കടലിടുക്കിലേക്ക് ആന്റി പൈറസി യൂണിറ്റിനെ അയച്ചതായി സൗത്ത് കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് കടല്‍ മലിനീകരണം തടയാനാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.


Contact the author

International Desk