LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിബിഐ കൂടുതൽ രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചില്ല; ലാവലിൻ കേസിൽ ഇന്ന് നിർണായക ​ദിനം

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ ലാവലിന്‍ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. വിചാരണ കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സിബിഐയുടെ ആവശ്യപ്രകാരം 21 തവണയാണ് മാറ്റിവെച്ചത്. കേസ് ഉടനെ പരി​ഗണിക്കണമെന്ന ഹർജി ഫയൽ ചെയ്ത ശേഷം തുടർച്ചയായി നാല് തവണയാണ് കേസ് മാറ്റിവെക്കാൻ സിബിഐ ആവശ്യപ്പെട്ടത്.  കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്നു പറഞ്ഞാണ് കേസ് മാറ്റിവെക്കാൻ സിബിഐ ആവശ്യപ്പെട്ടത്.  വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തില്‍ കേസിൽ ശക്തമായ വാദം ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സിബിഐ അറിയിച്ചിരുന്നു. 

കേസ് അവസാനമായി പരി​ഗണിച്ച ഡിസംബർ 14 ന് സിബിഐയുടെ ആവശ്യപ്രകാരം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐയുടെ നടപടിയിൽ ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. സിബിഐ സമർപ്പിക്കാമെന്ന് പറഞ്ഞ രേഖകൾ ഉടൻ സമർപ്പിച്ചില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം കേസിൽ സിബിഐ ഇതുവരെ കൂടുതൽ രേഖകൾ സർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ഇന്ന് പരി​ഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ നടപടി കേസിൽ നിർണായകമാകും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേസിൽ പിണറായി വിജയനെ പ്രതിയാക്കിയുള്ള സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി റദ്ദാക്കിയിരുന്നു.  3 ഉദ്യോ​ഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് സിബിഐ  സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധിച്ചു. പിണറായിക്കെതിരായ വിചാരണ റദ്ദാക്കിയ സിബിഐ  കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. 2017 ഒക്ടോബറിലാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More