LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'രജനീകാന്തിന്റെ പിന്തുണ തേടും': കമൽ ഹാസൻ

ഈ വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സൂപ്പർ താരം രജനീകാന്തിനോട് സഹായം തേടുമെന്ന് കമൽ ഹാസൻ. ആരോഗ്യപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍നിന്നും പിന്മാറിയ രജനീകാന്ത് പിന്തുണ നൽകിയാൽ മക്കള്‍ നീദി മയ്യത്തിന് തമിഴ്നാട്ടില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് കമൽ ഹാസൻ പ്രത്യാശ പ്രകടിപ്പിച്ചു.

'ഞാൻ രജനീകാന്തിന്റെ പിന്തുണ തേടും. അദ്ദേഹം എന്റെ സുഹൃത്തുമാണ്. ഇത് സത്യസന്ധതയും അഴിമതിയും തമ്മിലുള്ള പോരാട്ടമാണ്. ജനങ്ങള്‍ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നവരെ അംഗീകരിക്കാതിരിക്കാന്‍ ആകില്ല' - കമല്‍ ഹാസന്‍ പറഞ്ഞു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍, സൂപ്പർസ്റ്റാര്‍ രജനിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ഒത്തുപോകാന്‍ കഴിയുമെങ്കില്‍ ഒരു സഖ്യത്തെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു നേരത്തെ കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍നിന്നും പിന്മാറിയ പശ്ചാത്തലത്തിലാണ് കമല്‍ ഹാസന്‍ നിലപാട് മയപ്പെടുത്തിയത്. 

Contact the author

National Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More