LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ വിലക്കിന് എതിരായ സ്റ്റേ ഹൈക്കോടതി നീട്ടി

അന്താരാഷ്ട്ര കൺസൾട്ടിം​ഗ് കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ  സർക്കാർ പദ്ധതികളിൽ നിന്ന് വിലക്കിയ നടപടിക്ക് എതിരെയുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. പി ഡബ്ലിയു സിയുടെ ഹർജിയിൽ രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നീട്ടിയത്. ഹർജി അടുത്ത മാസം മൂന്നിന് വീണ്ടും പരി​ഗണിക്കും. കമ്പനിയുടെ ഭാ​ഗം കേൾക്കാതെയാണ്  സർക്കാർ വിലക്കിയതെന്ന വാദം അം​ഗീകരിച്ചാണ് സർക്കാർ നടപടി ഹൈക്കോടതി സിം​ഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്പേസ് പാർക്കിലെ  പ്രൊജക്റ്റ് മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പി ഡബ്ല്യൂ സിയെ ഐടി വകുപ്പിന്റെ മുഴുവൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിതല അന്വേഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഐടി വകുപ്പിലെ പദ്ധതികളിൽ നിന്ന് പി ഡബ്ല്യൂ സിയെ ഒഴിവാക്കാൻ സമിതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് വിതരണ പദ്ധതിയായ കെ ഫോണിന്റെ കൺസൾട്ടൻസിയിൽ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കിയിരുന്നു. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ നിന്നും പിഡബ്ലൂസിയെ മാറ്റാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ ​ഗതാ​ഗത വകുപ്പിലെ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും കമ്പനിയെ ഒഴിവാക്കി. ഇതിനെതിരെയാണ് പ്രൈസ്  വാട്ടർ ഹൗസ് കൂപ്പേഴ്സ് ഹൈക്കോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More