LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെ ഭരണാധികാരികള്‍ക്ക് ഭയമാണ്: ശിവസേന

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെ ഭരണാധികാരികള്‍ക്ക് ഭയമാണെന്ന് ശിവസേന. നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന യോദ്ധാവ് എന്നാണ് രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവസേന രാഹുലിനെ അഭിനന്ദിച്ചത്.

രാഹുല്‍ ഗാന്ധി ദുര്‍ബലനായ നേതാവാണെന്ന് പ്രചാരണം നടത്തിയിട്ടും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ രാഹുല്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധി വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെടുത്ത നിലപാട് പ്രതിസന്ധിഘട്ടങ്ങളില്‍ ഉത്തരവാദിത്വമുളള ഒരു നേതാവ് എങ്ങനെ പെരുമാറണമെന്നതിനുളള ഉദാഹരണമാണ്. പ്രതിപക്ഷം ഒരു നാള്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും ശിവസേന മുഖപത്രത്തില്‍ പറയുന്നുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും, ബിജെപിയില്‍ മോദിക്ക് ബദലായി ഒരാളില്ലെന്നതുപോലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്ക് പകരമായി ആരുമില്ലെന്ന് ശിവസേന കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സ്വീകരിക്കാന്‍ സമ്മതിക്കുമെന്ന സാഹചര്യമായപ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതിനെ യാദൃശ്ചികമായി സംഭവിച്ച ഒന്നായി കാണാന്‍ കഴിയില്ലെന്ന് മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More