LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് നെഗറ്റീവായവരും ക്വാറന്റീനില്‍ പോകണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി

ഡല്‍ഹി: ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.

ഡല്‍ഹിയില്‍ അതിതീവ്ര വൈറസ് പടരുന്നത് തടയാനാണ് സര്‍ക്കാര്‍ കര്‍ശനനടപടികളെടുക്കുന്നത്. കൊവിഡ് നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും പോകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും സ്വന്തം ചിലവിലാണ് ആര്‍ടി പിസിആര്‍ പരിശോധന നടത്തേണ്ടത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് പണമടച്ചുകൊണ്ട് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള  എയ്‌റോസിറ്റിയിലെ അലോഫ്റ്റ് ഹോട്ടലില്‍ നിരീക്ഷണത്തില്‍ പോകാനുളള സൗകര്യമുണ്ട് അതേസമയം, സര്‍ക്കാരിന്റെ സൗജന്യ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ ഡല്‍ഹിയിലെ തെരാപന്ത് ഭവനിലേക്ക് കൊണ്ടുപോകണമെന്നും അധികൃതര്‍ വ്യക്തമാക്കി.  യുകെയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി പ്രത്യേക എൈസോലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്ന ലോക് നായക് ആശുപത്രിയിലേക്കാണ്  കൊണ്ടുപോകുക.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More