LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസ് കെ മാണി എംപി സ്ഥാനം രാജി വച്ചു

തിരുവനന്തപുരം: ജോസ് കെ മാണി എംപി സ്ഥാനം രാജി വച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കുന്നതിനു മുന്നോടിയായാണ് രാജി വയ്ക്കുന്നതെന്നാണ് സൂചന. യുഡിഎഫ് മുന്നണിയിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച എംപി സ്ഥാനം  രാജി വയ്ക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യസഭാംഗത്വം രാജി വയ്ക്കുന്നത് ഉചിതമാണെന്ന സിപിഎം നിര്‍ദേശത്തെത്തുടര്‍ന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്  രാജിക്കത്ത് സമര്‍പ്പിച്ചത്. ജോസ് കെ മാണി രാജി വച്ചതിനാല്‍ എംപി സ്ഥാനം കേരളാ കോണ്‍ഗ്രസിനു തന്നെ  ലഭിക്കാന്‍ സാധ്യതകളുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ സ്റ്റീഫന്‍ ജോര്‍ജ്ജ്, പികെ സജീവ്, പിടി ജോസ് എന്നിവരാണ് മുന്‍ഗണന പട്ടികയിലുളളത്.

Contact the author

Web Desk