LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി

ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം. ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ചു ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

കഴിഞ്ഞ ആഗസ്​റ്റ്​ മൂന്നിന്​ ശ്രീറാം ഓടിച്ച കാറിടിച്ചാണ് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ  ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് പുലർച്ചെ മ്യൂസിയത്തിന്​ സമീപം പബ്ലിക് ഓഫിസിന്​ മുന്നിൽ വെച്ചാണ്​ അപകടം സംഭവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ്​ മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തു. സസ്‌പെൻഷൻ പിന്നീട്​ മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ നേരത്ത മുഖ്യമന്ത്രി തള്ളിയിരുന്നു.

അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയതാണ്. ശ്രീറാമിനെതിരെ  നരഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങളും സുഹൃത്ത് വഫ ഫിറോസിനെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More